വാഹനപരിശോധനയില്‍ 15 ഗ്രാം എംഡിഎംഎ പിടികൂടി.
തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 15 ഗ്രാം എംഡിഎംഎ പിടികൂടി.സംഭവത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശിയായ ആലങ്ങാടന്‍ വീട്ടില്‍ മുസ്തഫ.എ(24) എന്നയാള്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന അതിമാരകമായ മരുന്നാണിത്.പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.എക്സൈസ് ഇന്‍സ്പെക്ടര്‍ ശറഫുദ്ദീന്‍.ടി,പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്.ഇ,ഹാഷിം.കെ,വിപിന്‍ വില്‍സണ്‍,വിജേഷ് കുമാര്‍,ഷിന്റോ സെബാസ്റ്റ്യന്‍,വിപിന്‍.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.