പുല്‍പ്പള്ളി പാക്കം തിരുമുഖത്ത് മേയാന്‍ വിട്ട പശുകിടാവിനെ കടുവ ആക്രമിച്ച് കൊന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.താഴെ കുടിയിലെ ദേവകിയുടെ 2 വയസ് പ്രായമുള്ള പശുകിടവിനെയാണ് കടുവ കൊന്നത്.തിരുമുഖം കോളനിക്കാര്‍ കുടിവെള്ളമെടുക്കുന്ന കേണിയുടെ സമീപത്ത് നിന്ന കിടാവിന് മേല്‍ ചാടി വീണ കടുവ അതിനെ വനത്തിലേക്ക് വലിച്ചിഴക്കാനും ശ്രമിച്ചു.സമീപത്ത് കന്നുകാലികളെ മേയ്ക്കുകയായിരുന്നവര്‍ ബഹളമുണ്ടാക്കി കോളനിക്കാരെ വിളിച്ച് വരുത്തിയപ്പോഴേക്കും കടുവ വനത്തിലേക്ക് ഓടി മറയുകയായിരുന്നു.കടുവ തൊട്ടടുത്ത വനത്തിലുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു.ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമായതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.