അനധികൃതമായി കടത്തിയ മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍

0

അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട് സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. ശിഖ(39) എന്നിവരെയാണ് ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. 97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി മദ്യവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഈ മാസം മൂന്നിന് വൈകിട്ട് മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ച ഡി.എല്‍. 1 സി.ടി 4212 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!