ആനക്കൊമ്പന് വെണ്ട കൃഷി രീതിയും പരിചരണവും

0

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ് ആനക്കൊമ്പന് വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില് ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല് അര മീറ്റര് നീളം വരെയുള്ള കായ ഉല്പ്പാദിപ്പിക്കാം. നല്ല ഉയരത്തില് വളരുന്ന ആനക്കൊമ്പന് ഓരോ ചെടിയില് നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള് പാകി മുളപ്പിച്ചാണ് നടുക. വെണ്ട കൃഷി രീതി ഇവിടെ ഒരിക്കല് പറഞ്ഞതാണ്. വിത്തുകള് നടുന്നതിന് മുന്പേ അര മണിക്കൂര് വെള്ളത്തില് അല്ലെങ്കില് 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില് മുക്കി വെക്കുന്നത് വേഗത്തില് മുളയ്ക്കാന് സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്ക്ക് ലഭിക്കും. വിത്തുകള് പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള് പറിച്ചു നടുക.
അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന് പിണ്ണാക്ക് ഇവയൊക്കെ നല്കാം. ചെടിയുടെ വളര്ച്ചയുടെ ഘട്ടത്തില് കടല പിണ്ണാക്ക് നല്കിയാല് നല്ലത്. അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്ത്തു പുളിപ്പിച്ച വെള്ളം നേര്പ്പിച്ച് ചെടിയുടെ ചുവട്ടില് ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്കള് ഉണ്ടാകാനും ഇത് ഉപകരിക്കും. എനിക്ക് ഫേസ്ബുക്ക് സുഹൃത്തായ ശ്രി ഉണ്ണികൃഷ്ണന് ഞാറക്കല് ആണ് ഇതിന്റെ വിത്തുകള് നല്കിയത്. നല്ല രീതിയില് എനിക്ക് ആനക്കൊമ്പന് വെണ്ട വിളവു ലഭിച്ചു. കായകള് മൂക്കുന്നതിനു മുന്പ് പറിച്ചെടുക്കാന് ശ്രദ്ധിക്കുക, മൂക്കാന് നിര്ത്തരുത്.
കീടാക്രമണം – വലിയ രീതിയില് കീടങ്ങള് ഒന്നും ബാധിച്ചില്ല, വേപ്പിന് പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര് വെള്ളത്തില് 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത് നേര്പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!