പനമരം ബ്ലോക്ക് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പനമരം ബ്ലോക്കിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പനമരം ഗവ.എച്ച്.എസ് സ്‌കൂളില്‍ നടന്ന പരിശീലന ക്ലാസിന് പനമരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ നൈസി റഹ്മാന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി.വി. ബേബി എന്നിവര്‍ നേതൃത്വം നല്‍കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കേണ്ട രീതി, പോളിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം. പനമരം ബ്ലോക്കില്‍ 198 പോളിംഗ് സ്റ്റേഷനുകളിലെ 198 പ്രിസൈഡിങ് ഓഫീസര്‍മാരും 198 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും റിസര്‍വ് ഓഫീസര്‍മാരും പരിശീലന ക്ലാസ്സില്‍ പങ്കെടുത്തു. പരിശീലനം രാവിലെയും വൈകീട്ടുമായി രണ്ട് ഷെഡ്യൂളുകളിലായാണ് നടന്നത്.