മൃതദേഹത്തോട് അനാദരവ്;വാര്‍ത്ത അടിസ്ഥാനരഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക

0

ആദിവാസി വയോധികന്റെ മൃതദേഹത്തോട് ആരോഗ്യ വകുപ്പ് അനാദരവ് കാണിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക അറിയിച്ചു. പൂതാടി പഞ്ചായത്തിലെ അരിമുള സ്വദേശിയായ പാല്‍നട കോളനിയിലെ ഗോപാലന്‍(69) തേനീച്ചയുടെ കുത്തേറ്റ് എന്നു പറഞ്ഞു ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരികയും എല്ലാവിധ പ്രാഥമിക ചികിത്സകളും നല്‍കുകയും ചെയ്തു. രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയും അവിടെ വെച്ചു രോഗി മരണപ്പെടുകയും ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനുവേണ്ടി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയും ജില്ലയിലെ രണ്ടു ഫോറന്‍സിക് സര്‍ജന്മാരും അവധിയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതു വരെ മൃതദേഹം ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. കോഴിക്കോടേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് പുറത്തെടുത്തത്. മൃതശരീരത്തിനു യാതൊരുവിധ കേടുപാടും സംഭവിച്ചിരുന്നില്ല എന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!