ഹരിത തദ്ദേശ തെരഞ്ഞെടുപ്പ് കൈപ്പുസ്തകവുമായി ശുചിത്വമിഷന്‍

0

തദ്ദേശ തിരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണ ഹരിത തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ‘ഹരിത ചട്ട പാലനം’ എന്ന കൈപ്പുസ്തകം തയ്യാറാക്കി ശുചിത്വമിഷന്‍. പുസ്തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുളള നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  വി.കെ.ശ്രീലത, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു,  പ്രോഗ്രാം മാനേജര്‍ കെ.അനൂപ്, പി.എസ്. സഞ്ജയ്, കെ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഫ്ളക്സുകളും, മറ്റ് പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കളും പ്രചരണത്തിനായി അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!