സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
ബി.ജെ.പി എടവക പഞ്ചായത്ത് തല സ്ഥാനാര്‍ത്ഥി സംഗമം തോണിച്ചാല്‍ പഴശ്ശി മന്ദിരത്തില്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു.ഇടത്-വലത് മുന്നണികള ജനം മടുത്തുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടം തിരിച്ചറിഞ്ഞ ജനം ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നും എടവകയില്‍ പുതിയ ചരിത്രം നേടുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സജി ശങ്കര്‍ പറഞ്ഞു.
പുനത്തില്‍ രാജന്‍ അധ്യക്ഷനായിരുന്നു. കണ്ണന്‍ കണിയാരം, പി.പരമേശ്വരന്‍,അഖില്‍ പ്രേം.സി എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജോര്‍ജ് മാസ്റ്റര്‍ ,സുരേഷ് പെരിഞ്ചോല ജിതിന്‍ ബാനു, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.