ആരോഗ്യകരമായ ജീവിതത്തിനു ഈ ഭക്ഷണക്രമങ്ങല്‍ പാലിക്കുക

0

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം. പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.
ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക. അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക. ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്ബോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം.
തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം.

ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!