അവശനിലയില്‍ കണ്ടെത്തിയ പക്ഷിയുടെ ജീവന്‍ രക്ഷിച്ചു; മാധ്യമപ്രവര്‍ത്തകയ്ക്ക് നന്ദി പറഞ്ഞ് ദുബൈ ഭരണാധികാരി
പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ പക്ഷി യുടെ ജീവന്‍ രക്ഷപ്പെടുത്തിയ മാധ്യമപ്രവര്‍ത്ത കയ്ക്ക് നന്ദി അറിയിച്ച് യുഎഇ വൈസ് പ്രസിഡ ന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പരിസ്ഥിതിയോടും ജീവജാലങ്ങളോടും യുഎഇ പുലര്‍ത്തുന്ന സ്‌നേഹവും കാരുണ്യവും വെളി പ്പെടുത്തുന്ന മറ്റൊരു ഉദാഹരണം കൂടിയാകു കയാണ് ഈ സംഭവം. ദുബൈയിലെ ബീച്ചിലൂടെ യുള്ള നടത്തത്തിനിടെയാണ് പരിക്കേറ്റ് അവശ നിലയില്‍ പക്ഷി വീണ് കിടക്കുന്നത് മാധ്യമ പ്രവ ര്‍ത്തകയായ റോള അല്‍ ഖാതിബ് കണ്ടത്. പരിക്ക് മൂലം പക്ഷിക്ക് വീണിടത്ത് നിന്നും എഴുന്നേല്‍ ക്കാനോ പറക്കാനോ കഴിയാത്ത അവസ്ഥയി ലായി രുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റോള ഉടന്‍ തന്നെ ദുബൈ മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പക്ഷിയുടെ ഫോട്ടകളും ലൊക്കേഷനും റോള വാട്‌സാപ്പിലൂടെ അയച്ചു നല്‍കി. 30 മിനിറ്റിനകം അധികൃതരെത്തി ചികിത്സ നല്‍കുന്നതിനായി പക്ഷിയെ അവിടെ നിന്നും മാറ്റിയെന്നും പിന്നീട് പക്ഷി സുഖംപ്രാപിച്ച വിവരം ചിത്രമുള്‍പ്പെടെ അയച്ച് അറിയിച്ചതായും റോള ട്വീറ്റില്‍ പറയുന്നു.ഒരു മൃഗത്തിന്റെ ജീവന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന അധികൃതര്‍ മനുഷ്യര്‍ക്ക് നല്‍കുന്ന മൂല്യം എത്രത്തോളമാണെന്ന് മനസ്സിലാകുമെന്നും ദൈവം യുഎഇയെയും അവിടുത്തെ ജനങ്ങളെയും കാത്തുരക്ഷിക്കട്ടെ യെന്നും റോള ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പല രാജ്യങ്ങള്‍ക്കും യുഎഇയില്‍ നിന്ന് പഠിക്കാനു ണ്ടെന്നും പറഞ്ഞാണ് റോള തന്റെ ട്വീറ്റ് അവസാ നിപ്പിക്കുന്നത്.