സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ‘വാറ്റ്’ വര്‍ധനവ് പുനഃപരിശോധിക്കും: സൗദി വാര്‍ത്താ മന്ത്രി
സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ വാറ്റ് 15 ശതമാന മായി വര്‍ധിപ്പിച്ച നടപടി പുനഃപ രിശോധിക്കു മെന്ന് സൗദി വാര്‍ത്താവിതര ണ ആക്ടിങ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. മൂല്യവര്‍ധിത നികുതി ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പി ച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി യിരുന്നു. ശംബളത്തെയും ജനങ്ങള്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളെയും ബാധി ക്കാതിരിക്കിരിക്കാ നാണ് വാറ്റ് വര്‍ധി പ്പിക്കാന്‍ തീരുമാനിച്ചത് .താര തമ്യേന പ്രയാസം കുറഞ്ഞ നടപടിയെന്ന നിലയി ലാണ് ആ തീരുമാനം എടു ത്തത്. ബജറ്റ് വിടവ് നികത്താന്‍ എണ്ണേതര വരുമാനം കൂട്ടാനുള്ള ഇത്തരം നടപടികള്‍ സഹാ യിച്ചു. വാറ്റ്, സര്‍ക്കാര്‍ ഫീസുകള്‍, കസ്റ്റംസ് തീരുവ, മധുര പാനീയങ്ങള്‍ക്ക് പ്രത്യേക നികുതി എന്നിവ എണ്ണേതര വരുമാനം കൂട്ടാന്‍ സ്വീകരിച്ച നടപടി കളാണ്. അതുകൊണ്ട് തന്നെ ശമ്പളവും മറ്റ് ആനു കൂല്യങ്ങളും കുറക്കേ ണ്ട സാഹചര്യത്തെ അതി ജീവിക്കാനായി. ഭാവി യെക്കുറിച്ചും സാമ്പത്തിക രംഗം മെച്ചപ്പെടു ന്നതിനെക്കുറിച്ചും ശുഭാപ്തി വിശ്വാസമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ എടുക്കാ റുള്ള പല തീരു മാനങ്ങള്‍ പോലെ വാറ്റ് വര്‍ധ നവും പുനഃ പരി ശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭരണകൂട തീരുമാനങ്ങളും പ്രാദേശിക പ്രശ്‌ന ങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ മറുപടികളും നല്‍കുന്നതിന് വാര്‍ത്താവിതരണ വകുപ്പ് ആരംഭിച്ച സ്ഥിരം വാര്‍ത്താസമ്മേളന പരിപാടിയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി.