പേടിക്കേണ്ട…. വീട് ഉയര്‍ത്തല്‍: വയനാട്ടിലും തുടക്കം
മാനന്തവാടി: വീട് ഉയര്‍ത്തല്‍ പരിപാടിക്ക് വയനാട്ടിലും തുടക്കം. കോഴിക്കോട് ആസ്ഥാനമായ ഭൂമി ഹൗസ് ലിഫ്റ്റിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വീട് ഉയര്‍ത്തല്‍ പരിപാടിയുമായി രംഗത്തെത്തിയത്. ജാക്കി ഉപയോഗിച്ചാണ് വീട് ഉയര്‍ത്തുന്നത്. തലപ്പുഴ ഗവ: എന്‍ജിനിയറിംഗ് കോളേജിന് സമീപത്തെ തടമറ്റത്തില്‍ സജിയുടെ വീട് രണ്ടരമീറ്റര്‍ ഉയരത്തില്‍ പൊക്കി കഴിഞ്ഞു.
വര്‍ഷക്കാലത്ത് വീടുകളില്‍ വെള്ളം കയറിയാലും ഇനി ചെരിഞ്ഞാലും പേടിക്കണ്ട ജാക്കികളയുമായി കോഴിക്കോട് സ്വദേശിയായ ഷിബു വെത്തും. ഇനി പുതിയ റോഡ് പണി നടക്കുമ്പോള്‍ റോഡ് പൊക്കുമ്പോള്‍ വീട് താഴന്ന നിലയിലായാലും പേടിക്കണ്ട ഷിബുവിനെ സമീപിച്ചാല്‍ മതി വീട് ഉയര്‍ത്തി തരും. കോഴികോട് ജില്ലയില്‍ ഇതിനകം നൂറിലധികം വീടുകള്‍ ഇതിനകം ഉയര്‍ത്തിയിട്ടുണ്ട് ഇദ്ദേഹം.
ജാക്കികളുടെ സഹായത്തോടെയാണ് വീടുകളും കെട്ടിടങ്ങളും ഉയര്‍ത്തുക. തലപ്പുഴയിലെ രണ്ടായിരം സ്‌ക്വയര്‍ ഫീറ്റുള്ള രണ്ടു നില വീടാണ് ഇപ്പോള്‍ രണ്ടര മീറ്റര്‍ പൊക്കത്തില്‍ ഉയര്‍ത്തിയത്. ഷിബവിന്റെ വാക്കുകളിലേക്ക് നിരവധി ആളുകകളാണ് വേറിട്ട് ഈ വൈവിധ്യം കാണാന്‍ എത്തുന്നത്. കൂടാതെ മറ്റ് വീടുകളും ഉയര്‍ത്താന്‍ ഇതിനകം ഷിബുവിനെ സമീപിച്ചവര്‍ നിരവധിയാണ്. വീട് നിര്‍മ്മാണത്തിന് ചിലവായ തുകയായ മൂന്നിലൊന്ന് തുക വീട് ഉയര്‍ത്താന്‍ ചിലവാകും.