തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണം
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വേതനത്തോട് കൂടി അവധി നല്‍കാനാണ് നിര്‍ദ്ദേശം. സ്വകാര്യ
വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം. അവധി നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ജീവനക്കാരന് വോട്ട് ചെയ്യാനുള്ള അനുമതി നിര്‍ബന്ധമായും നല്‍കണം.
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണം