വടക്കന്‍ ആര്‍ട്ടിസ്റ്റ് അംഗങ്ങളെ ആദരിച്ചു
കെ.എസ്.ആര്‍.ടി.സിയുടെ മിനിയേച്ചറുണ്ടാക്കി ശ്രദ്ധ നേടിയ വടക്കന്‍ ആര്‍ട്ടിസ്റ്റ് അംഗങ്ങളായ അരുണ്‍,അഖില്‍ എന്നിവരെ മാനന്തവാടിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ടീം കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മമ്മൂട്ടി പളളിയാല്‍,എ.ടി ഒ.സുനില്‍കുമാര്‍,സൂപ്രണ്ട് സുധീര്‍ റാം എന്നിവര്‍ ഉപഹാരം നല്‍കി.ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ശശി എ.കെ അധ്യക്ഷനായിരുന്നു.അന്‍വര്‍ സാദിഖ് നന്ദി പറഞ്ഞു.