കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി നേന്ത്രവാഴ കര്‍ഷകര്‍

0

കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി വനാതിര്‍ത്തിയിലെ നേന്ത്രവാഴ കര്‍ഷകര്‍. മൂപ്പെത്തിയതും അല്ലാത്തതുമായ കുലകള്‍ വാനരക്കൂട്ടം തിന്നുനശിപ്പിക്കുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്. പകല്‍ മുഴുവന്‍ കാവലിരിന്നിട്ടും കര്‍ഷകരുടെ കണ്ണുവെട്ടി്ച്ചാണ് വാനരന്മാര്‍ കൃഷി നശിപ്പിക്കുന്നത്.

വില ഇടിവിനുപുറമെ വാനര ശല്യവും കൂടിയായതോടെ വനാതിര്‍ത്തികളിലെ നേന്ത്രവാഴ കര്‍ഷകര്‍ വന്‍പ്രതിസന്ധിയാണ് നേരിടുന്നത്.ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തുണ്ടാക്കുന്ന വാഴക്കുലകള്‍ വാനരകൂട്ടം നശിപ്പിക്കുകയാണ്. വാനരന്‍മാരെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപക നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്. പകല്‍ മുഴുവന്‍ കാവലിരുന്നാലും കണ്ണുവെട്ടിച്ചെത്തുന്ന വാനരപ്പട വാഴക്കുലകള്‍ തിന്നും ഉരിഞ്ഞുകളഞ്ഞും നശിപ്പിക്കുകയാണ്. വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും ലീസ് ഭൂമി ആയതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല.

Leave A Reply

Your email address will not be published.

error: Content is protected !!