ബത്തേരി നഗരസഭയില്‍ 34581 വോട്ടര്‍മാര്‍
വൃത്തിയുടെ സുല്‍ത്താനായ ബത്തേരി നഗരസഭയുടെ ചുക്കാന്‍ ഇത്തവണ ആര് പിടിക്കുമെന്ന് തീരുമാനിക്കുക നഗരസഭയിലെ 34581 വോട്ടര്‍മാര്‍. 17880 സ്ത്രീ വോട്ടര്‍മാരും 16701 പുരുഷ വോട്ടര്‍മാരുമാണ് നഗരസഭയിലെ 35 ഡിവിഷനുകളിലുമായുള്ളത്. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 3079 വോട്ടര്‍മാരാണ് ഇത്തവണ നഗരസഭയില്‍ കൂടുതലായുള്ളത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഭരണ ചക്രം ഇത്തവണ ആര് തിരിക്കുമെന്ന് തീരുമാനിക്കുക നഗരസഭയിലെ 35 ഡിവിഷനുകളിലെ 34581 വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരാണ് നഗരഭയില്‍ കൂടുതലും. 17880 സ്ത്രീ വോട്ടര്‍മാരാണ് നഗസഭയിലുള്ളത്. പുരഷ വോട്ടര്‍മാരുടെ എണ്ണം 16701ആണ്.
2015ലെ നഗരസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 3079 വോട്ടര്‍മാര്‍ ഇത്തവണ കൂടുതലുണ്ട്.35 ഡിവിഷനുകളുള്ള നഗരസഭയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ഡിവിഷന്‍ കൈവട്ടാമൂലയലാണ്. ഇവിടെ 638 സ്ത്രീ വോട്ടര്‍മാരും 607 പുരഷ വോട്ടര്‍മാരുമടക്കം 1245 വോട്ടര്‍മാരാണുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 27-ാം ഡിവിഷന്‍ കല്ലുവയിലാണ്. 633 വോട്ടര്‍മാരാണിവിടെയുള്ളത്. ഇതില്‍ 338 സ്ത്രീ വോട്ടര്‍മാരും 295 പുരഷന്‍ വോട്ടര്‍മാരുമാണ്. അതേസമയം 16 ഡിവിഷനുകളില്‍ ആയിരത്തിനുമുകളിലാണ് വോട്ടര്‍മാരുടെ എണ്ണം.