ചിത്ര രചന മത്സരം സംഘടിപ്പിച്ചു

0

ശുചിത്വ വൈത്തിരി സുന്ദര വൈത്തിരി വിഷയത്തെ ആസ്പദമാക്കി വൈത്തിരി ടൗണ്‍ വികസന കൂട്ടയ്മയുടെ നേതൃത്വത്തില്‍ ചിത്ര രചന മത്സരം നടത്തി. വൈത്തിരി ടൗണിന്റെ നവീകരണവും, ഭാവിയില്‍ വൈത്തിരി ടൗണില്‍ എന്തൊക്കെ വികസനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നത്ചിത്ര രചനയിലൂടെ കാണിക്കുകയെന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ ജനങ്ങളുടെ മനസിലെ വികസന കാഴ്ചപ്പാടുകള്‍ ചിത്രങ്ങളായി കാണിക്കുന്നതിനായി കുട്ടികളും, മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് മത്സരത്തില്‍ പങ്കെടുത്തത്, മികച്ച ചിത്രങ്ങള്‍ വരച്ച മത്സരാര്‍ത്ഥികളെ വൈത്തിരിയില്‍ ഒരുക്കിയ ചടങ്ങില്‍ അനുമോദിച്ചു, തുടര്‍ന്ന് വൈത്തിരി ബസ്സ്സ്റ്റാന്‍ഡില്‍ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.ചടങ്ങ് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു,

Leave A Reply

Your email address will not be published.

error: Content is protected !!