കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു വൈത്തിരി, മേപ്പാടി, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികള്‍ക്കുള്ള ബോധ വല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. പ്രശില്പശാല കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ അസ്മ കെ കെ അധ്യക്ഷയായിരുന്നു. ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം പത്രോസ്, ഡയറക്ടര്‍ ലിടിന്‍ എസ്‌പോള്‍ എന്നിവര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചു വിശദീകരിച്ചു.കണ്ണൂര്‍ ജലനിധി ഓഫീസിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജര്‍ ജോര്‍ജ് മാത്യു, ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തങ്ങളുടെ ആശയ ദര്‍ശനങ്ങള്‍, ഐ. എസ്.എ പ്രവര്‍ത്തങ്ങളെക്കുറിച്ചും, കോഴിക്കോട് ജലജീവന്‍ മിഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ സലാം പദ്ധതിയുടെ സാങ്കേതിക നിര്‍വഹണം എന്നീ വിഷയത്തിലും വിശദമായ ക്ലാസ്സുകളും പൊതു ചര്‍ച്ചകള്‍ നടത്തി. മൂന്ന് പഞ്ചായത്തുകളിലായി 226 കോടി രൂപയുടെ ശുദ്ധജല വിതരണപദ്ധതികളാണ് നടത്തുന്നത്. 2024 ഓടെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം ടാപ്പ് കണക്ഷനിലൂടെ എത്തിക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍ പദ്ധതി.ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ റഫീഖ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്.ജീവന്‍ ജ്യോതി ടീം ലീഡര്‍മെല്‍ഹമാണി എന്നിവര്‍ സംസാരിച്ചു.