ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

0

കല്‍പ്പറ്റ പുളിയാര്‍മലയില്‍ ടിപ്പര്‍ ലോറിയും, സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് . വാരാമ്പറ്റ സ്വദേശി ഇസ്മായിലിന്റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ അജ്മലിനെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം.

അപകടത്തില്‍ ടിപ്പറിന്റെ അടിയിലേക്ക് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ഇടിച്ചിറങ്ങിയ അവസ്ഥയിലാണ്. കല്‍പ്പറ്റ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!