അത്യാഹിത വിഭാഗം ജില്ലാശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ് ആശുപത്രിയാക്കി മാറ്റിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ജില്ലാ ആശുപത്രി കോമ്പൗണ്ടിലെ അത്യാഹിത വിഭാഗം പുന:രാരംഭിച്ചു.അപകടം, ഹൃദയ സ്തംഭനം പോലുള്ള അവസ്ഥകളില്‍ അടിയന്തര ചികിത്സ, നിരീക്ഷണം, റഫറല്‍ സൗകര്യം എന്നിവ അത്യാഹിത വിഭാഗത്തില്‍ ലഭ്യമാകും.എന്നാല്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മെഡിക്കല്‍ വാര്‍ഡിന്റെ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുകയുള്ളൂ.
കോവിഡ് ഭീതിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 23ന് ആണ് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. പിന്നീട് വിന്‍സെന്റ് ഗിരി ആശുപത്രിയിലാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു വന്നത്. ഇവിടെ റഫറല്‍ കേന്ദ്രമായി മാത്രമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.അത്യാഹിത വിഭാഗവും സര്‍ജിക്കല്‍ യൂണിറ്റും ജില്ല ആശുപത്രിയില്‍ പുന:രാരംഭിക്കണമെന്ന ആവിശ്യം ശക്തമായിരുന്നു. ഇതോടെയാണ് അധികൃതര്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ജില്ലാശുപത്രി കെട്ടിടത്തില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.