കെ.ടി ബാബുരാജിന് സതീര്‍ഥ്യ പുരസ്‌കാരം
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കഥാകൃത്തുമായ കെ.ടി ബാബുരാജിന് മാനന്തവാടി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ പ്രഥമ ബാച്ച് സൗഹൃദ കൂട്ടായ്മ സമഗ്ര സംഭാവനയ്ക്കുള്ള സതീര്‍ഥ്യ പുരസ്‌കാരം സമര്‍പ്പിച്ചു.കഥ, കവിത, ഫോട്ടോഗ്രഫി, ബാലസാഹിത്യം, ഷോര്‍ട്ട് ഫിലിം എന്നി മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം.
45,000 രൂപയും പ്രശംസാ പത്രവും ബാബുരാജിന്റെ വീട്ടിലെത്തി സൗഹൃദ കൂട്ടായ്മയ്ക്ക് വേണ്ടി മുകേഷ് കെ.വി,ശശി വെള്ളമുണ്ട, വിനോദ് കുമാര്‍ തുടങ്ങിയവര്‍ പുരസ്‌ക്കാരം സമര്‍പ്പിച്ചു.ഓണ്‍ലൈനില്‍ നടത്തിയ പരിപാടി പ്രശസ്ത കഥാകൃത്ത് വി.എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശംസാപത്രം എ.ഇ സതീഷ് ബാബു വായിച്ചു.
ബാബുരാജിന്റെ കവിതകള്‍ രാജേഷ്, സഹദേവന്‍ എന്നിവര്‍ ആലപിച്ചു.മുന്‍ ബി.എഡ് സെന്റര്‍ ഡയറക്ടര്‍ സജിത്ത്, അധ്യാപകനായ നീലകണ്ഠന്‍ എന്നിവരും സഹപാഠികളായ രതീഷ് പി .കെ, സുബൈദ, സുരേഷ് എ. കെ , കുഞ്ഞുമോന്‍, ചന്ദ്രന്‍ ചൂര്‍ക്കുഴി, സിന്‍ജിത്ത്, നിഷാ ബാബുരാജ് ,പ്രീതി കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു