സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫില്‍ വൈകുന്നു
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫില്‍ വൈകുന്നു. ഘടക കക്ഷിയായ ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായെങ്കിലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ ചില സീറ്റുകളിലെ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാന്‍ കാരണം. സ്ഥാനാര്‍ഥികളെ എത്രയുംപെട്ടന്ന് നിര്‍ണയിച്ച് പ്രചരണ രംഗത്തിറങ്ങാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് മത്സരിക്കുന്ന 14 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിശ്ചിയിച്ചെങ്കിലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മത്സരിക്കുന്ന ചില സീറ്റുകളില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍് കാരണമായിരിക്കുന്നത്. 21 ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ജനറല്‍ സീറ്റുകളായ കുപ്പാടി, മന്തണ്ടുകുന്ന്, തൊടുവട്ടി എന്നിവിടങ്ങളിലും, വനിത ജനറല്‍ ഡിവിഷനായ തിരുനെല്ലിയിലുമാണ് സ്ഥാനാര്‍ഥി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതെന്നാണ് അറിയുന്നത്. ഇതില്‍ കുപ്പാടിയില്‍, മന്തണ്ടികുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ നേതാക്കള്‍ രംഗത്തുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, മുതിര്‍ന്ന നേതാക്കളും സീറ്റിനായി രംഗത്തെത്തിയതാണ് തര്‍ക്കത്തിന് കരാണമായിരിക്കുന്നതെന്നാണ് സൂചന. ഇവിടങ്ങളിലെ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടിട്ടുണ്ടന്നാണ് അറിയുന്നത്. തര്‍ക്കം പരിഹരിച്ച് ഇന്നോ, നാളെയോ ആയി സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണരംഗത്തിറങ്ങനാണ് യുഡിഎഫ് അണിയറയില്‍ നീക്കം നടക്കുന്നത്.