നെന്മേനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
നെന്മേനി പഞ്ചായത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ പഞ്ചായത്ത് യുഡിഎഫ് നേതൃത്വം ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 19 വാര്‍ഡുകളില്‍ കോണ്‍ഗ്രസും, 4 വാര്‍ഡുകളില്‍ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ആരംഭിച്ചതായും , 70ശതമാനം പുതുമുഖങ്ങളാണ് മല്‍സരരംഗത്തിറക്കിയിരിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും നേതാക്കള്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.