ബത്തേരി മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണയും തനിച്ചുമത്സരിക്കും.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണയും തനിച്ചുമത്സരിക്കും. 11ഡിവിഷനുകളിലാണ് പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ ആറ് ഡിവിഷനുകളിലേക്കുള്ള ആദ്യഘട്ടസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ട പ്രഖ്യാപനം തിങ്കളാഴ്ച.
ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 11 ഡിവിഷനുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ ആറ് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.സത്രംകുന്ന്, ഫെയര്‍ലാന്റ്, കട്ടയാട്, സുല്‍്ത്താന്‍ ബത്തേരി, മണിച്ചിറ, ദൊട്ടപ്പന്‍കുളം, കൈവെട്ടാമൂല എന്നി ഡിവിഷനുകളിലാണ് സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. യുഡിഎഫുമായി സീറ്റ് ധാരണയില്‍ എത്താത്ത സാഹചര്യത്തിലാണ് പാര്‍ട്ടി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നഗരസഭയിലെ ആറിടത്ത് മത്സരിച്ച് പാര്‍്ട്ടി ചില ഡിവിഷനുകളില്‍ നിര്‍ണ്ണായക വോ്ട്ടുകള്‍ നേടിയിരുന്നു.