കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുചത്തു.
കാട്ടിക്കുളംകോയിപ്പറമ്പില്‍ കുഞ്ഞുമോന്റെ മുന്നര വയസ് പ്രായമുള്ള പശുവിനെയാണ് കഴിഞ്ഞ നാലാം തീയ്യതി കടുവ ആക്രമിച്ചത്.തലയ്ക്കും നെറ്റിക്കും മാരക പരിക്ക് ഉണ്ടായിരുന്ന പശു ഇന്ന് രാവിലെയാണ് ചത്തത്. ഇന്നലെയും വീടിനു സമിപത്തുകൂടി കുടുവപോയതായി കര്‍ഷകന്‍ പറഞ്ഞു. കടുവയെ ഉടന്‍ കണ്ടെത്തി പ്രദേശത്തുകാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.