ദുബൈ ക്വാളിറ്റി പുരസ്‌കാരം സ്വന്തമാക്കി ലുലു ഗ്രൂപ്പ്

0

 വ്യാപാര രംഗത്തെ മികവിന് ദുബൈ ക്വാളിറ്റി പുരസ്‌കാരം റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലുവിന് ലഭിച്ചു. ദുബൈ എക്കണോമിക് ഡിപ്പാര്‍ട്‌മെന്റ് നടപ്പിലാക്കുന്ന ദുബൈ ക്വാളിറ്റി അവാര്‍ഡ്സില്‍ മികച്ച റീറ്റെയ്ല്‍ ബ്രാന്‍ഡിനുള്ള ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരമാണ് ലുലുവിന് ലഭിച്ചത്.യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ നടന്ന ഇരുപത്തി ആറാമത് ബിസിനസ് അവാര്‍ഡിന്റെ വെര്‍ച്വല്‍ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലീം പുരസ്‌കാരം സ്വീകരിച്ചു. ദുബായ് എക്കണോമിക് ഡവലപ്പ് മെന്റ്  ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിം പുരസ്‌കാരം വിതരണം ചെയ്തു. ബിസിനസ് എക്‌സലന്‍സ് ഡയറക്ടര്‍ ശൈഖ അല്‍ ബിഷ്രി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗീസ്, റീജിയണല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!