ലീഗിന് പുതിയമുഖങ്ങള്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലീഗ് ഇറങ്ങുന്നത് പുതിയമുഖങ്ങളുമായി.യുഡിഎഫില്‍ 14 സീറ്റില്‍ മത്സരിക്കുന്ന ലീഗില്‍ നിലവിലെ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡണ്ടും നിലവില്‍ കൗണ്‍സിലറുമായ പി. പി അയ്യൂബ്, കൗണ്‍സിലര്‍ ഷബീര്‍ അഹമ്മദ് എന്നിവര്‍ മത്സരിക്കുന്നില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തെളിയുമ്പോള്‍ ഘടകകക്ഷിയായ ലീഗ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത് പുതുമുഖങ്ങളുമായാണ്. 14 സീ്റ്റില്‍ മത്സരിക്കുന്ന ലീഗില്‍ 13 പേരും പുതുമുഖങ്ങളാണ്.യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയടക്കം മത്സരിത്തിനിറങ്ങുന്നുണ്ട്. നിലവിലെ ലീഗ് കൗണ്‍സിലര്‍മാരില്‍ രാധാബാബു മാത്രമാണ് വീണ്ടും മത്സര രംഗത്തുള്ളത്. അതേസമയം മുന്‍പഞ്ചായത്ത് പ്രസിഡണ്ടും നിലവില്‍ കൗണ്‍സിലറും ലീഗ് ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ടുമായ പി പി അയ്യൂബ്, ലീഗ് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഷബീര്‍ അഹമ്മദ് എന്നിവര്‍ ഇത്തവണ മത്സരരംഗത്തില്ല. മൂന്ന് തവണ ജനപ്രതിനിധികളായവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മറ്റിയുടെ തീരുമാനമാണ് ഇവര്‍ക്ക് തിരിച്ചടിയായത്. അതേസമയം യൂഡിഎഫ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ നഗരസഭയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തായാകുന്നേയുള്ളു. ജനറല്‍ ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് ആശയകുഴപ്പം നിലനില്‍ക്കുന്നതെന്നാണ് അറിയുന്നത്. ഒന്നില്‍കൂടുതല്‍ പേര്‍ ഡിവിഷനുകളിലേക്ക് മത്സരിക്കാന്‍ തയ്യാറായിഎത്തുന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.