ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: നൂറ് കടന്ന് ഇരുമുന്നണികളും
ഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് കടന്ന് എൻഡിഎയും മഹാസഖ്യവും. ഒടുവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് മഹാസഖ്യം 126 സീറ്റുകളിലും എൻഡിഎ 107 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആർജെി മുന്നേറുമ്പോൾ ജെഡിയു കനത്ത തിരിച്ചടി നേരിട്ടു.
മഹാസഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡി 83 സീറ്റുകളിലാണ് ലീഡ് ചെയ്യുന്ന്. കോൺഗ്രസ് 25 സീറ്റുകളിലും മുന്നേറ്റം തുടരുന്നു. പന്ത്രണ്ട് സീറ്റുകളിൽ ഇടത് പാർട്ടിയും ലീഡ് ചെയ്യുന്നു. എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് മുന്നേറ്റം. നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി നേടി ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്.
എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.
നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.