ശബരിമല: പനിയോ ചുമയോ ഉണ്ടെങ്കില്‍ തടയും…

0

സമീപകാലത്ത് കോവിഡ് വന്നവരെയും പനി, ചുമ, ശ്വാസതടസ്സം, മണവും രുചിയും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ശബരിമല ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ്.24 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിലയ്ക്കലില്‍ ഹാജരാക്കണം.

കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് മാറി നില്‍ക്കണം. നിലയ്ക്കലിലും പമ്പയിലും ആളുകള്‍ കൂടുന്നത് ഒഴിവാക്കണം.ശബരിമലയില്‍ എത്തിയാല്‍ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകള്‍ വൃത്തിയാക്കണം.

മല കയറുമ്പോഴും ദര്‍ശനത്തിനു നില്‍ക്കുമ്പോഴും രണ്ട് അടി അകലം പാലിക്കാന്‍ മാസ്‌ക്ക് ഉറപ്പായും ധരിക്കണം. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊവിഡ് രോഗം ഭേദമായവര്‍ ആണെങ്കില്‍ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം. തീര്‍ഥാടകര്‍ക്ക് ഒപ്പം വരുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഈ മാര്‍ഗ നിര്‍ദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!