വി.കെ ജോസിനെ കോണ്‍ഗ്രസ്സ് തിരിച്ചെടുത്തു
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ്സില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത വി.കെ ജോസിനെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായും ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റായി തുടരുന്നതിന് അനുമതി നല്‍കിയതായും അറിയിച്ച് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ജോസിന് കത്ത് നല്‍കി.