സ്‌കൂള്‍ വാഹന ക്ഷമതാ പരിശോധന

0

അധ്യയനവര്‍ഷം അപകടരഹിതമാക്കുന്നതിനായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ക്ഷമതാ പരിശോധന മേയ് 22 മുതല്‍ 31 വരെ ആര്‍.ടി ഓഫീസ് പരിധിയിലുള്ള ഓഫീസുകളില്‍ നടക്കും. വൈത്തിരി താലൂക്കിലെ വാഹനങ്ങളുടെ പരിശോധന കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ് സ്‌കൂള്‍ പരിസരത്തും ബത്തേരി, മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ ബസുകളുടെ പരിശോധന അതാത് ഓഫീസുകളിലെ സി.എഫ് ടെസ്റ്റ് ഗ്രൗണ്ടിലും നടക്കും. വാഹനങ്ങള്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സഹിതം ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കണം. പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍: 04936 202607.

Leave A Reply

Your email address will not be published.

error: Content is protected !!