ഐഎന്റ്റിയുസി അവകാശ സംരക്ഷണ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു
ഐഎന്റ്റിയുസി ദേശീയ തൊഴിലുറപ്പ് കോണ്‍ഗ്രസ് പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിന്റെ മുമ്പില്‍ നടത്തിയ അവകാശ സംരക്ഷണ ധര്‍ണ്ണ സമരം ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറി ബേബി തുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, ഇഎസ്‌ഐ ആനുകൂല്യം തൊഴില്‍ ഉറപ്പിലും ഉറപ്പ് വരുത്തുക, ക്ഷേമനിധി നടപ്പിലാക്കുക, കൂലി 700 രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. വാസു അമ്മാനി അദ്ധ്യക്ഷനായിരുന്നു. കെ.റ്റി. നിസാം, പി.കെ. യൂസഫ് . മാലതി രാധാകൃഷണന്‍, എ സി മാണി ,ഹക്കിം പനമരം , റാണി , ജോയി കോക്കാട്ട് എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്യ്ത് സംസാരിച്ചു