ദ്വാരകകൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പ് തിരിച്ചുനല്‍കി
എടവക ദ്വാരക പാസ്റ്ററല്‍ സെന്ററിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പ് തിരിച്ചുനല്‍കി. ജില്ലയിലെ തന്നെ ആദ്യത്തെ കൊവിഡ് സെന്റര്‍ കൂടിയാണ് ദ്വാരകപാസ്റ്റര്‍ സെന്റര്‍. തിരിച്ചേല്‍പ്പിക്കല്‍ ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ പാസ്റ്റര്‍ സെന്റര്‍ അധികൃതര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. എടവക ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധികൃതര്‍ക്ക് കൈമാറി.ഡി.എം.ഒ ഡോക്ടര്‍ ആര്‍.രേണുക, ഡി.പി.എം. ഡോ.അഭിലാഷ്, കൊവിഡ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍, പാസ്റ്റര്‍ സെന്റര്‍ അധികാരികമായ ഫാദര്‍ പോള്‍ വാഴപ്പിള്ളി, ഫാദര്‍ സിജോ ഇളംകുന്ന പുഴ, ഫാദര്‍ സോണി വാഴക്കാട്ട്, ഫാദര്‍ ജെയ്‌മോന്‍ കളമ്പുക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.