കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇതുവരെ കോവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാം ഘട്ട കോവിഡ് 19 സൗജന്യ ധനസഹായത്തിന് അപേക്ഷ നല്‍കാം. 1000 രൂപ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ഡിസംബര്‍ 31. പുതിയതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും ഡിസംബര്‍ 31 വരെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പികേണ്ടതാണ്. ഫോണ്‍: 04936 206355