പി.എസ്.സി കായിക ക്ഷമത പരീക്ഷ

0

വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 345/2017) സ്‌പെഷ്യല്‍ റൂക്രൂട്ട്‌മെന്റ് (എസ്.ടി )തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും നവംബര്‍ 13ന് രാവിലെ 6 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അളവെടുപ്പിനും കായിക ക്ഷമത പരീക്ഷയിലും പങ്കെടുക്കുന്നതിനുള്ള പ്രൊഫൈല്‍ മെസ്സേജും മൊബൈല്‍ മെസ്സേജും നല്‍കിയിട്ടുണ്ട്. മെസ്സേജ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ പ്രൊഫൈലില്‍ ലഭിക്കാത്തവര്‍ നവംബര്‍ 5 നകം വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കായികക്ഷമത പരീക്ഷയുടെ തീയ്യതിയുടെ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 13 ന് രാവിലെ 6 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം.

വയനാട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും നവംബര്‍ 10,11,12,13 തിയ്യതികളില്‍ രാവിലെ 6 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അളവെടുപ്പിനും കായിക ക്ഷമത പരീക്ഷയിലും പങ്കെടുക്കുന്നതിനുള്ള പ്രൊഫൈല്‍ മെസ്സേജും മൊബൈല്‍ മെസ്സേജും നല്‍കിയിട്ടുണ്ട്.മെസ്സേജ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ പ്രൊഫൈലില്‍ ലഭിക്കാത്തവര്‍ നവംബര്‍ 5 നകം വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. കായിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കായികക്ഷമത പരീക്ഷയുടെ തീയ്യതിയുടെ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 13 ന് രാവിലെ 6 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം.

Leave A Reply

Your email address will not be published.

error: Content is protected !!