ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ഷകരോടുള്ള ചിറ്റമ്മ നയത്തിനെതിരെ എഫ്. ആര്‍.എഫ്. ലീഡ് ബാങ്കിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എഫ്ആര്‍എഫ് സംസ്ഥാന കണ്‍വീനര്‍ എന്‍. ജെ ചാക്കോ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരെ വേട്ടയാടല്‍ നിര്‍ത്തുക,കുടിശ്ശിക വിതരണം ഉടന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം കല്‍പ്പറ്റ ലീഡ് ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. ജില്ലാ കണ്‍വീനര്‍ എന്‍ എന്‍ മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ടി തോമസ്, ടി ഇബ്രാഹിം, മാനന്തവാടി താലൂക്ക് ചെയര്‍മാന്‍ ഒ ആര്‍ വിജയന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ പുരുഷു പനമരം എന്നിവര്‍ സംസാരിച്ചു. ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും 2008 ല്‍ കര്‍ഷകര്‍ക്കായി നീക്കിവെച്ച പണം കര്‍ഷകര്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു