മേപ്പാടി പുത്തുമല ദുരന്ത ബാധിതര്‍ക്ക് വേണ്ടി കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം പൂത്തകൊല്ലിയില്‍ എളമരം കരീം എം.പി. നിര്‍വ്വഹിച്ചു.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.അദ്ധ്യക്ഷനായിരുന്നു.
കോഴിക്കോട്ടെ വ്യാപാരികളുടെ കൂട്ടായ്മയായ ഫൗണ്ടേഷന്‍ ദുരന്തബാധിതരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നുവെന്ന് എം.പി. പറഞ്ഞു. 22 വീടുകളാണ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്നത്. അതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 5 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മമാണ് എം.പി.നിര്‍വ്വഹിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, ഫൗണ്ടേഷന്‍ ഭാരവാഹികളായ മഹറൂഫ്, ജവഹര്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.