കടുവയെ കൂട്ടിലടച്ചത് റാപിഡ് റെസ്‌പോണ്‍സ് ടീം

0

ചാടിപ്പോയ കടുവയെ മയക്കുവെടിവച്ച് വീണ്ടും കൂട്ടിലടച്ചത് വയനാട് നിന്നെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീം. സഫാരി പാര്‍ക്കിലെത്തി നാലു മണിക്കൂര്‍ കൊണ്ടുതന്നെ ഇവര്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്തു. കടുവ ഭീതി പരത്തിയ പല സംഭവങ്ങളിലും നിര്‍ണായക നീക്കം നടത്തിയ സംഘമാണിത്.

ഞായറാഴ്ച രാവിലെയാണ് സംഘം സഫാരി പാര്‍ക്കിലെത്തിയത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റേഞ്ച് ഓഫിസര്‍ കെ. ഹുസൈഫ്, ബീറ്റ് ഓഫിസര്‍മാരായ എ.ആര്‍. സിനു, മനോജ്കുമാര്‍, ഡ്രൈവര്‍ ദില്‍ജിത്ത്, ഗോപാലന്‍, വാച്ചര്‍മാരായ ലിനോ കെ. ജേക്കബ്, ദിനേശന്‍, ബയോളജിസ്റ്റ് വിഷ്ണു ഒ. എന്നിവരാണ് ഉണ്ടായിരുന്നത്.

വിദഗ്ധ സംഘം കടുവയുടെ ഗന്ധം, കാല്‍പാടുകള്‍ അടക്കം പിന്തുടര്‍ന്ന് നാലുമണിക്കൂറിനിടെ കണ്ടെത്തുകയായിരുന്നു. വേലിയുടെ മുകളില്‍ കയറിനിന്നാണ് കടുവയെ വെടിവച്ചത്. അത്യധികം അപകടകരവും സാഹസികവുമായ നീക്കമായിരുന്നു സംഘത്തിന്റെത്. കടുവ ജലാശയം കടന്നുപോയിട്ടില്ലെന്ന സൂചന നേരത്തേ തന്നെ വനം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!