കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്ബര്‍ക്കം; ലോകാരോഗ്യ സംഘടന മേധാവിയും ക്വാറന്‍റെെനില്‍
കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്ബര്‍ക്കത്തില്‍ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു.
‘കോവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ച ഒരാളുടെ സമ്ബര്‍ക്കം ഉണ്ടായിട്ടുണ്ട്. അസുഖ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വരും ദിവസങ്ങളില്‍ @ഡബ്ല്യൂഎച്ച്‌ഒ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി സ്വയം ക്വാറന്റൈന്‍ നടത്തുകയും വീട്ടില്‍ നിന്ന് ജോലി ചെയ്യുകയും ചെയ്യും. ഇത് വളരെ പ്രധാനമാണ് നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ഇങ്ങനെയാണ് നമ്മള്‍ കോവിഡ് ട്രാന്‍സ്മിഷന്റെ ശൃംഖലകള്‍ തകര്‍ക്കുക, വൈറസിനെ അടിച്ചമര്‍ത്തുക, ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുക, എന്ന് ‘അദ്ദേഹം ട്വീറ്റും ചെയ്തു.