പുല്‍വാമ ആക്രമണം രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഖമുണ്ട്, രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ല: പ്രധാനമന്ത്രി
അഹമ്മദാബാദ്: പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഖമുണ്ടെന്നും രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരെ നേരിടുന്നതിനിടയില്‍ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് മോദി ആവര്‍ത്തിച്ചു. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് മോദി പറഞ്ഞു. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.