കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി യുവാക്കള്‍ക്ക് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം സംഘടിപ്പിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ 10 ജില്ലകളിലുള്ള 5 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്.
കേരളാ യൂണിവേഴ്‌സിറ്റിയിലെ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എസ്. ശങ്കരരാമന്റെ നേതൃത്വത്തില്‍ ടെക്‌നീഷ്യന്‍ അഭീഷ് എ.എസ് പരിശീലന ക്ലാസിന് മേതൃത്വം നല്‍കി. വയനാട് ജില്ലാ പരിശീലന പരിപാടിക്ക് ജില്ലാ കോ-ഓഡിനേറ്റര്‍ കെ. എം. ഫ്രാന്‍സിസ്, പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ സി. എം. സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.