സംസ്ഥാനത്തെ ആദ്യ ക്രിമിറ്റോറിയം തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സീനറി എന്നപ്രദേശത്ത് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിനെ വെല്ലൂന്ന രിതിയില്‍ നിര്‍മ്മിച്ച ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിക്കും.
ആധുനിക രിതിയിലുള്ള എറ്റവും ചിലവ് ചുരുങ്ങിയ വയനാട്ടിലെ ആദ്യത്തെ ക്രിമിറ്റോറിയമാണിത്.
സംസ്ഥാനത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആദ്യ ക്രിമിറ്റോറിയം എന്ന സവിശേഷത തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ
ഈ പ്രവ്യത്തിക്കു സ്വന്തമാണ്.എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്ന ജനങ്ങള്‍ ഏറ്റവും കൂടുതല്‍അധിവസിക്കുന്ന തിരുനെല്ലി പഞ്ചായത്തില്‍ സ്ഥലപരിമിതിമൂലം മൃതസംസ്‌കാരത്തിന് ഏറെബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി.
തൊഴിലുറപ്പ്പദ്ധതിയിലൂടെജനങ്ങള്‍ക്ക്‌തൊഴിലുറപ്പാക്കുന്നതിനൊപ്പം പദ്ധതിയുടെഅനന്തസാധ്യതകള്‍ പഞ്ചായത്തിന് പുറത്തു നിന്നുള്ളവര്‍ക്കും ഈ പദ്ധതിയിലൂടെ ലഭിക്കും. ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷവും, തൊഴിലുറപ്പ് പദ്ധതിയില്‍ 33 ലക്ഷവും അടക്കം 9300000/ എസ്റ്റിമേറ്റ് തുകയില്‍ നിര്‍മ്മിച്ചകെട്ടിടം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തികരിച്ചത്.തിരുനെല്ലി പഞ്ചായത്തില്‍ നേരിട്ട നീണ്ട കണ്ടൈന്മെന്റ് സോണുകള്‍ അതിജീവിച്ചു കൊണ്ടാണ് പദ്ധതി
പൂര്‍ത്തീകരിക്കുന്നത്.