അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1.0 ഗ്രാം എംഡിഎംഎയുമായാണ് യുവാക്കള്‍ പിടിയിലായത്.കല്‍പ്പറ്റ മുണ്ടേരി സ്വദേശികളായ ഷിബിലി,അജ്മല്‍ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.
എഎസ്‌ഐ സാജു,ഡ്രൈവര്‍ എസ്‌സിപിഒ എല്‍ദോ യാകൂബ് ,സിപിഒ പ്രശാന്ത് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.