പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തെ വിദ്യഭ്യാസ പദ്ധതിയില്‍ വിവിധ പഠനോപകരണങ്ങളുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം തലപ്പുഴ ഗവ:യു .പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ നിര്‍വഹിച്ചു.
വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ.ഷജിത്ത് അദ്ധ്യക്ഷനായിരുന്നു. പഠനോപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.ഷബിത തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സണ്‍, പി.ടി.എ.പ്രസിഡന്റ് പി.ബി.സിനു, വൈസ് പ്രസിഡന്റ് ടി.ടി.ഗിരീഷ്, റോജസ്മാര്‍ട്ടിന്‍,സാജിത, പൈലി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.