എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ അഖിലേന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി, എസ് ടി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സംഘടന അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍ മുരളി ധര്‍ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ മറവില്‍ എയ്ഡഡ് മേഖലയില്‍ 5000 കോടിയുടെ അഴിമതിക്ക് കളമൊരുക്കിയ സര്‍ക്കാരിന്റെ നെറികേടില്‍ പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണയില്‍ ജില്ലാ പ്രസിഡണ്ട് കെ കെ രാജപ്പന്‍ സി കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.