പുതുക്കിപ്പണിത കള്‍വര്‍ട്ട് ഉദ്ഘാടനം ചെയ്തു.
2018 ലെ പ്രളയത്തില്‍ തകര്‍ന്ന വെള്ളമുണ്ട-വാളാരംകുന്ന് റോഡിലെ പുതുക്കിപ്പണിത കള്‍വര്‍ട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപാ ചിലവിലാണ് നിരവധി ആദിവാസികുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കള്‍വര്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ ദേവകിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി പഞ്ചായത്ത് പാലം ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ആണ്‍ഡ്രൂസ് ജോസഫ് വാര്‍ഡ് മെമ്പര്‍ ചാക്കോ മണ്ടോക്കുനിയില്‍ എന്നിവര്‍ സംസാരിച്ചു.