അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു
മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കാണ് മാനന്തവാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌കില്‍ പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ഒആര്‍ കേളു എംഎല്‍എ ഭദ്രദീപം കൊളുത്തി. രാഹുല്‍ ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ്, ഗ്രാമ പഞ്ചായത്തംഗം സി സി ജോണ്‍ ,കൃഷ്ണന്‍ കോളിയോട്ട് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ പദ്ധതി വിശദീകരണം നടത്തി.