പമ്പ് ഹൗസ് ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ നെല്‍കൃഷി വ്യാപന പരിപാടിയുടെ ഭാഗമായി പമ്പ് ഹൗസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹായത്തോടെ പുഴയോരത്ത് പമ്പ് ഹൗസുകള്‍ നിര്‍മ്മിച്ച് ജലസേജന സൗകര്യം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയാണിത്.
പൊങ്ങിനിതൊടി, തരിവാരം, കൊല്ലിവയല്‍, അരിവാരം , കരിങ്കുളം , ചോയ്ക്കൊല്ലി, കാവടം എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സഹായകമാകുന്ന പദ്ധതിക്ക് മുപ്പത്തിയൊമ്പത് ലക്ഷത്തി നാലായിരത്തി എണ്ണൂറ് രൂപ ചെലവായി. കൊല്ലിവയല്‍ പമ്പ്ഹൗസ് പരിസരത്ത് നടന്ന ചടങ്ങില്‍ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് പമ്പ് ഹൗസ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍ അധ്യക്ഷയായിരുന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, വാര്‍ഡ് മെമ്പര്‍ ഷീല രാംദാസ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.