ഇന്ത്യന്‍ സ്പെയ്സ്‌ക്രാഫ്റ്റിന്റെ പേരുകള്‍ മൈക്രോ ആര്‍ട്ട് ചെയ്ത് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും നേടി നാടിന് അഭിമാനമായി ഗായത്രി കൃഷ്ണ. ഇന്ത്യയുടെ 109 സ്പെയിസ് ക്രാഫ്റ്റാണ് പെന്‍സില്‍ ലെഡില്‍ ബത്തേരി ഫെയര്‍ലാന്റ് സ്വദേശിയും മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ഗായത്രി കൊത്തിയെടുത്തത്.
109 ഇന്ത്യന്‍സ്പെയ്സ് ക്രാഫ്റ്റ്സ് പേരുകള്‍ പെന്‍സില്‍ ലെഡില്‍ കാര്‍വ് ചെയ്ത് എടുത്താണ് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡും ഏഷ്യന്‍ബുക്ക് ഓഫ് റെക്കോര്‍ടുംകരസ്ഥമാക്കി ഗായത്രി കൃഷ്ണ എന്ന മിടുക്കി വീട്ടുകാര്‍ക്കും നാടിനും അഭിമാനമായിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് മുതല്‍ പെന്‍സില്‍ ലെഡില്‍ മൈക്രോ ആര്‍ട്ട് ചെയ്യുന്ന ഗായത്രി ലോക്ക് ഡൗണ്‍ സമയത്താണ്ഇ ന്ത്യന്‍ സ്പെയ്സ് ക്രാഫ്റ്റ്സുകളുടെ പേരുകള്‍ പെന്‍സില്‍ ലെഡില്‍ കൊത്തിയെടുത്തത്. പിന്നീട് ഐബിആറിലേക്കും, ഏബി ആറിലേക്കും അയക്കുകയായിരുന്നു. ഇത് അംഗീക രിക്കപ്പെട്ടതായി ബന്ധപ്പെട്ടവര്‍ ഇവരെ അറിയിക്കുകയും ചെയ്തു. ബത്തേരി ഫെയര്‍ലാന്റ് പടിഞ്ഞാട്ട് മ്യാലില്‍ മണിയുടെയും സുധയുടെയും മൂന്ന് മക്കളില്‍ ഇളയവളായ ഈ മിടുക്കി 16 മണിക്കൂറുകൊണ്ടാണ് സ്പെയിസ് ക്രാഫ്റ്റ്സു കളുടെ പേരുകള്‍ വ്യത്യസ്ത പെന്‍സില്‍ ലെഡുകളില്‍ കൊത്തിയെടുത്തത്.
മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഗായത്രി മനോഹരമായ ചിത്രങ്ങളും വരയ്ക്കും. പെന്‍സില്‍ കാര്‍വിംഗ് ചെയ്യുന്നതിന് വീട്ടുകാ രുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഗായത്രി സാക്ഷ്യപ്പെടു ത്തുന്നു. ദേവിക, ഗോപിക എന്നിവര്‍ സഹോദരിമാരാണ്.