ലക്കിടിയില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍. ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ സാധ്യത.
പുല്‍പ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് സ്വദേശിയായ പ്രതിക്ക് കൈയ്ക്ക് പരിക്കേറ്റ് വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു വൈകുന്നേരം 4:30 ന് ലക്കിടി കോളേജിനടുത്തു വെച്ചായിരുന്നു ആക്രമണം.